കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യാ സഖ്യം എംപിമാര്‍ ഛത്തീസ്ഗഢിലേക്ക്. എംപിമാരായ ബെന്നി ബഹനാന്, എന്‍ കെ പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, സപ്ത ഗിരി തുടങ്ങിയവരാണ് സംഘത്തില്‍ ഉള്ളത്. സംഘം രാവിലെ 8.45 ഓടെ ഛത്തീസ്ഗഢില്‍ എത്തും. ജയിലിലുള്ള കന്യാസ്ത്രീകളെ സംഘം സന്ദര്‍ശിക്കും. അതേസമയം വിഷയത്തില്‍ ലോക്സഭയില്‍ ഹൈബി ഈഡന് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി
അതേസമയം, വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവം ഇന്നും പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉന്നയിക്കും. മലയാളി കന്യാസ്ത്രികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സിസ്റ്റര്‍ പ്രീതി മേരി , സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ ചുമത്തിയത്. ഇവരെ കൂടാതെ പെണ്‍കുട്ടികള്‍ക്ക് ഒപ്പം വന്ന സഹോദരനെയും പോലീസ് മൂന്നാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള രണ്ട് കന്യസ്ത്രീകളും ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ്.


