മലപ്പുറം പുളിക്കല്‍ അരൂരില്‍ ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. ജൂണ്‍ 30ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്വാറി പ്രവര്‍ത്തനെത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് വിള്ളലുകളുണ്ടായി.
പ്രദേശത്ത് കഴിഞ്ഞ 13 വര്‍ഷമായി ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. സമീപത്തുള്ള ഏതാണ്ട് 50തോളം കുടുംബങ്ങള്‍ ക്വാറിയുടെ പ്രവര്‍ത്തനം കൊണ്ട് ദുരിതത്തിലാണ്. വര്‍ഷങ്ങളായി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നുണ്ട്.
ക്വാറിയില്‍ നിന്നും കിലോമീറ്ററുകളോളം അപ്പുറത്തുള്ള വീടുകള്‍ക്ക് വരെ വലിയ വിള്ളലുകളുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്വാറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രവര്‍ത്തനം തടഞ്ഞു രംഗത്ത് എത്തിയത്.
Comments


