മലപ്പുറം കുറ്റിപ്പുറത്ത് നഴ്സ് അമീന ജീവനൊടുക്കിയ സംഭവത്തില്‍ അമാന ആശുപത്രി മുന്‍ മാനേജര്‍ അബ്ദുറഹിമാനെതിരെ ഗുരുതര കണ്ടെത്തല്‍. അബ്ദുറഹിമാന്റെ മാനസിക പീഡനമാണ് അമീനയെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 2024 ഡിസംബറില്‍ ആശുപത്രിയില്‍ നിന്ന് രാജിവെയ്ക്കാന്‍ അമീന നിന്നിരുന്നെങ്കിലും അബ്ദുറഹിമാന് സമ്മതിച്ചില്ല. ജീവനക്കാര്‍ കുറവാണെന്ന് പറഞ്ഞ് തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ വീണ്ടും രാജി നല്‍കിയെങ്കിലും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് ഇയാള്‍ തയ്യാറായില്ലെന്നും പൊലീസ് കണ്ടെത്തി.
നഴ്സ് ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ ഇയാള്‍ ക്യാബിനില്‍ വിളിച്ചു വരുത്തി അനാവശ്യമായി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം. ഇതില്‍ മനംനൊന്താണ് അമീന ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.
അറിയാത്ത ജോലികള്‍ ചെയ്യാന്‍ അമീനയെ അബ്ദുറഹിമാന് നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
അതേസമയം മറ്റ് ജീവനക്കാര്‍ക്കും ഇയാളില്‍ നിന്ന് സമാന അനുഭവം ഉണ്ടായതായി പൊലീസ് പറയുന്നു. ഹോസ്റ്റലിലെ ടോയിലറ്റ് വൃത്തിയാക്കാന്‍ ഉള്ള സാധനങ്ങള്‍ അബ്ദുറഹിമാന് ജീവനക്കാരെക്കൊണ്ട് വാങ്ങിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അബ്ദുറഹിമാനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 12നാണ് കോതമംഗംലം സ്വദേശിനി അമീന ജീവനൊടുക്കിയത്. അമിതമായി ഗുളിക കഴിച്ചനിലയില്‍ കണ്ടെത്തിയ അമീനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


