രണ്ടാഴ്ച മുമ്പ് ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഷാര്‍ജയിലെ ഫോറന്‍സിക് ലാബില്‍ എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും ഭര്‍ത്താവ് നിതീഷും എംബാമിങ് കേന്ദ്രത്തില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കള്‍ നേരത്തെ കോടതിയിയെ സമീപിക്കുകയും ഇവിടെ നിന്ന് ലഭിച്ച രേഖകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറുകയും ചെയ്തു.
ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ഹിന്ദു മതാചാരപ്രകാരം സംസ്കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍തൃ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.


