മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണവുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റി. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പര്‍ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ /ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍- പട്ടിക വര്‍ഗ്ഗക്കാര്‍ക്കു മാത്രം കാറ്റഗറി നമ്പര്‍ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത് . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പി എസ് സി അഭിമുഖങ്ങള്‍ക്ക് മാറ്റം ഉണ്ടാകില്ല.
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്.


