തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമാ യി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തും.
കാലിക്കറ്റ് യൂണിയന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
തേഞ്ഞിപ്പലം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പ് 26-ലേക്ക് മാറ്റി.
പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന പി.എസ്.സി പരീക്ഷകളും അഭിമുഖവും പ്രമാണപരിശോധനയും നിയമനപരിശോധനയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം.ജി യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റി
യു.ഡി.എഫ് പ്രതിഷേധ സംഗമം മാറ്റിവെച്ചു
തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ തകര്‍ച്ചക്കെതിരെ സെക്രട്ടേറിയറ്റിനും ജില്ലാ കലക്ടറേറ്റുകള്‍ക്കും മുന്നില്‍ നടത്താനിരുന്ന യു. ഡി.എഫ് പ്രതി ഷേധ സംഗമം മാറ്റിവെച്ചു.


