സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഗുരുദേവന് പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്നും ഇതെല്ലാം മുഖ്യമന്ത്രി പറയിപ്പിക്കുന്നതാണെന്നും സതീശന് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവന ഞായറാഴ്ചയും ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
മുഖ്യമന്ത്രി ഡല്‍ഹിയില്‍ പി.ആര് ഏജന്‍സികളെക്കൊണ്ട് പറയിച്ചതും കേരളത്തിലെ സി.പി.എം നേതാക്കള്‍ മലപ്പുറത്തിനെതിരെ പറയുന്നതുമാണ് വെള്ളാപ്പള്ളി പറയുന്നത്. ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്ന കാമ്പയിന് ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുമെന്നും സതീശന് പറഞ്ഞു.
Comments


