‘ഓപ്പറേഷന് കലാനേമി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നീക്കത്തിന് കീഴില്‍, സന്യാസിമാരെന്ന വ്യാജേന ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടിയെടുക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഉത്തരവിട്ടു. മതത്തിന്റെ പേരില്‍ കബളിപ്പിച്ച് ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ സംരംഭം. സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് പറയുന്നതനുസരിച്ച്, ഡെറാഡൂണിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്ന് സന്യാസിമാരായി ആയി നടിക്കുന്ന 23 വ്യക്തികളെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ 10 പേര് ഇതര സംസ്ഥാനക്കാരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഈ പ്രചാരണത്തിന് കീഴില്‍ ശനിയാഴ്ച വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ പോലീസ് നടപടിയെടുക്കുകയും സന്യാസിമാരുടെ വേഷത്തില്‍ കറങ്ങിനടന്ന 23 വ്യാജന്മാരെ അറസ്റ്റ് ചെയ്തതായും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് വ്യാജ സന്യാസിമാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ വലയിലാക്കുകയും വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളില്‍ പരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്.
സംശയാസ്പദമായ രീതിയില്‍ സന്യാസികളെ കാണുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഡെറാഡൂണ്‍ പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.


