പറന്നുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.42 ന് പറ്റ്നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പറ്റ്നയിലെ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.
പറ്റ്ന വിമാനത്താവളത്തില്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ റണ്‍വേയില്‍ ഒരു ചത്ത പക്ഷിയെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.’ഒരു എഞ്ചിനിലെ വൈബ്രേഷന്‍ കാരണം വിമാനം പറ്റ്നയിലേക്ക് തിരികെ വരാന്‍ നിര്‍ദേശിച്ചിതായി അപ്രോച്ച് കണ്ട്രോള് യൂണിറ്റില്‍ നിന്ന് സന്ദേശം ലഭിച്ചു. വിമാനം റണ്‍വേ 7 ല്‍ 0903 ഐഎസ്ടി ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,’ എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.


