സൂംബ പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ഇസ് ലാമിക് ഓര്ഗനൈസേഷന് നേതാവ് ടി.കെ അഷ്റഫിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍. പരമത വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ നടപടിയെടുത്തത് വിവേചനമാണെന്നും നേതാക്കള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചായാവാമെന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ആവര്‍ത്തിച്ചു പറയുന്ന വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അഷ്റഫിന്റെ സസ്പന്ഷന് പിന്‍വലിണക്കണമെന്ന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, നാസര്‍ ഫൈസി കൂടത്തായി, ഡോ.ഹുസൈന് മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, ഹാഫിള് പി.പി ഇസ്ഹാഖ് അല്‍ ഖാസിമി, ഹാഫിള് അബ്ദുശ്ശുകൂര്‍ ഖാസിമി, അഡ്വ. മുഹമ്മദ് ഹനീഫ, ഇ.പി അഷ്റഫ് ബാഖവി, ഡോ. ഫസല്‍ഗഫൂര്‍, എഞ്ചിനീയര്‍ മമ്മദ്കോയ, മുസമ്മില്‍ കൗസരി, ഡോ.മുഹമ്മദ് യൂസുഫ് നദ്വി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.


