പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെന്റിലേറ്ററിലാണ്. അടുത്ത ദിവസം യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ഒരു ഡോസ് ഇഞ്ചക്ഷന് കൂടി നല്കി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുക. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളടത് 91 പേരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്.
അതേസമയം തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും കര്‍ശന സുരക്ഷ തുടരുകയാണ്. കണ്ടൈന്‍മെന്റ് സോണായ ഇവിടെ പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്.
Comments


