മനാമ: ഏറ്റവും നീളം കൂടിയ ഖുർആന്റെ കൈയെഴുത്ത് പ്രതി യിലൂടെ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി മുഹമ്മദ് ജസീം ഫൈസി ഹൃസ്സ സന്ദർശനാർത്ഥം ആണ് പവിഴ ദ്വീപിൽ എത്തിയത്
ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് ഗബ്രിയേലിന്റെ ഗിന്നസ് റെക്കോഡ് തകർത്താണ് മുഹമ്മദ് ജസീം ലോക റെക്കോഡ് സ്വന്തമാക്കിയത്.
1.106 മീറ്റർ നീളമാണുള്ളത്. സ്വദേശി കളും വിദേശികളുമടക്കം നിരവ ധി പേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായെത്തുന്നത്. പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമി അ നൂരിയ്യ അറബിക് കോളജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാ ക്കിയ ജസിം
മലപ്പുറ ജില്ല യിലെ തിരൂർ ചെമ്പ്ര അൽ ഈഖാള് ദർസ് വിദ്യർത്തി കൂടിയാണ്.
വെന്നിയൂർ സ്വലാഹുദ്ധീൻ ഫൈസി ഉസ്താദിന്റെ കീഴിൽ പതിറ്റാണ്ടുകളോളം ദർസീ പഠനം നടത്തികൊണ്ടിരിക്കുമ്പോളാണ് അറബി കാലി ഗ്രാഫിയിൽ മികവ് തെളിയിക്കുന്നത്.,
മനാമയിലെ സെഖയ്യ യിൽ കാലിഗ്രാഫി വർക്ക്ഷോപ്പ് നടത്താൻ വേണ്ടി എത്തിയതായിരുന്നു ജസീം.
നിലവിൽ യുഎഇയിലെ ഷാർജയിലാണ് ജോലി ചെയ്യുന്നത്. കൂടെ ഓൺലൈനായും ഓഫ് ലൈൻ ആയും വിദ്യാർത്ഥികൾക്ക് വേണ്ടി കാലിഗ്രാഫി പഠിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.
2 മാസം മുമ്പ് ദുബൈ ഗോൾഡൻ വിസ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ജസീം ഫൈസി ക്ക് കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി മൊമോന്റോ നൽകി സ്വീകരച്ചു..
കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ സ്വീകരണ ചടങ്ങ് ഉത്ഘാടനം ചെയ്തു, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ സാഹിബ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി
വി കെ റിയാസ് ഓളവട്ടൂർ തിരൂരങ്ങാടി മണ്ഡലം ഭാരവാഹി ജാഫർ തറമ്മൽ പുതു പറമ്പ്, കോട്ടക്കൽ മണ്ഡലം ട്രഷറർ അഹ്മദ് കുട്ടി കരേക്കാട്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
മലപ്പുറം ജില്ല ഭാരവാഹികൾ ആയ ഉമ്മർ കൂട്ടിലങ്ങാടി, ശിഹാബ് പൊന്നാനി, ഷാഫി കോട്ടക്കൽ,
മഹ്റൂഫ് ആലുങ്ങൽ,
മുജീബ് മലപ്പുറം,
മൊയ്ദീൻ കൂട്ടിലങ്ങാടി,
ഷഹീൻ പകര, കെഎംസിസി ഓഫീസ് സ്റ്റാഫ് നാസിം തന്നട
എന്നിവർ പങ്കെടുത്തു
കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത്പറമ്പിലിന്റെ ആദ്യക്ഷതയിൽ കെഎംസിസി ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന സംഗമം മണ്ഡലം ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ശംസുദ്ധീൻ കുറ്റൂർ നന്ദിയും പറഞ്ഞു.


