കണ്ടുകെട്ടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പുതിയ നീക്കം. മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ്, പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലെ സ്ഥലപരിമിതി മറികടക്കാനാണ് ഈ തീരുമാനം. കേന്ദ്രങ്ങള്‍ക്ക് ചുറ്റുമതിലും നിരീക്ഷണ ക്യാമറകളുമുണ്ടാകും. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കും.
സ്ഥിരനിയമലംഘകരുടെയും, പിഴ അടയ്ക്കാന്‍ കൂട്ടാകാത്തവരുടെയും നികുതി അടയ്ക്കാത്തവരുടെയും വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. എന്നാല്‍ പിഴ അടച്ച രസീതുമായി വാഹനം തിരികെ കൈപ്പറ്റാം. അതേസമയം വാഹനം സൂക്ഷിക്കുന്നതിന് തുക വാഹന ഉടമയില്‍ നിന്നും ഈടാക്കും. എന്നാല്‍ എത്ര രൂപ വെച്ച് ഉടമളില്‍ നിന്ന് ഈടാക്കുമെന്ന കാര്യങ്ങളില്‍ മാനദണ്ഡം തയാറാക്കിയിട്ടില്ല.
Comments


