സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന് ജീവനൊടുക്കിയതാണെന്ന പ്രതി നൗഷാദിന്റെ വാദം തള്ളി പൊലീസ്. കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ രണ്ട് സ്ത്രീകളെ കൂടി പ്രതി ചേര്‍ക്കും. ഒരാള്‍ ഹേമചന്ദ്രനെ മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് എത്തിക്കാനായി ഫോണില്‍ വിളിച്ച കണ്ണൂര്‍ സ്വദേശി. ഹേമചന്ദ്രന്റെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ച ഗുണ്ടല്‍പ്പേട്ട് സ്വദേശിയായ സൗമ്യയും പ്രതിപ്പട്ടികയിലുള്‍പ്പെടാനാണ് സാധ്യത.
അതേസമയം കടംവാങ്ങിയ പണം തിരികെ നല്കാന് കഴിയാത്തതിനെ തുടര്‍ന്ന് ഹേമചന്ദ്രന് ജീവനൊടുക്കിയെന്ന് ചൂണ്ടിക്കാട്ടി നൗഷാദ് ഫേസ്ബുക്കില്‍ വിഡിയോ ഇട്ടിരുന്നു. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം കുഴിച്ച് മൂടിയതെന്നും വിഡിയോയയില്‍ നൗഷാദ് പറയുന്നു.
പണം നല്കാന് കഴിയാതെ വന്നതോടെയാണ് ആത്മഹത്യയെന്നും സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നുമാണ് നൗഷാദ് പറയുന്നത്. രണ്ട് മാസത്തെ വിസിറ്റിംഗ് വിസ കാലാവധി തീരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തി പൊലീസിന് കീഴടങ്ങുമെന്നും നൗഷാദ് പറഞ്ഞു.


