ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലുകാവ് മറ്റം സ്വദേശി വിഷ്ണു എസ്.നായര്‍ (36), സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയിലാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രാവിലെ ആശുപത്രിയില്‍ നിന്നും രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവരെപ്പറ്റി വിവരം ലഭിച്ചില്ല. തുടര്‍ന്ന്, ആശുപത്രി അധികൃതര്‍ ഈരാറ്റുപേട്ട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിക്കുള്ളില്‍ കെട്ടിപ്പിടിച്ച നിലയില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും മരുന്ന് കുത്തി വയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ചും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


