കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗറില്‍ ശ്രീനിവാസ പിള്ള, മകന് വിഷ്ണു ശ്രീനിവാസ പിള്ള എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന. പിതാവും മകനും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
അഭിഭാഷകനായ ശ്രീനിവാസപിള്ള മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു. അതേസമയം വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.
അമ്മയും മകളും തിരുവനന്തപുരത്താണ് താമസിക്കുന്നത്. സംഭവത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Comments


