നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന് ഷൗക്കത്ത് ഇന്ന് 3.30ന് എം.എല്‍.എയായി സ്പീക്കര്‍ എ.എന്‍. ഷംസീറിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളിലാണ് ചടങ്ങ്.
ചടങ്ങിന് മുമ്പയി ആര്യാടന് ഷൗക്കത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയെ ഇന്ന് ഉച്ചക്ക് 1.30ന് അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കും.
Comments


