കോട്ടയം പള്ളിക്കത്തോട് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ ആടുകാണിയില്‍ വീട്ടില്‍ സിന്ധു (45) വിനെയാണ് മകന് അരവിന്ദ് (23) കൊലപ്പെടുത്തിയത്. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതി മൊഴി നല്‍കിയത്. അമ്മയുമായി ഭക്ഷണം ഉണ്ടാക്കുന്നകിനെ ചൊല്ലിടുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പഠിക്കാന്‍ മിടുക്കന് ആയിരുന്ന അരവിന്ദ് ലഹരിക്ക് അടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊല്ലപ്പെട്ട സിന്ധു പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് സിന്ധുവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസ് എത്തിയപ്പോള്‍ മൃതദേഹത്തിന് അരികില്‍ തന്നെ മകനുമുണ്ടായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകന് അരവിന്ദെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനുള്ള കാരണം അറിയില്ലെന്നും അരവിന്ദ് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അമ്മയുടെ സഹോദരി ബിന്ദു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന് മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.


