സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം നിലമ്പൂര്‍ താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ സ്കൂളുകള്‍ക്കും ബഡ്സ് സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്റസകള്‍ക്കും നാളെ (ജൂണ്‍ 27 ന്) ജില്ലാ കളക്ടര്‍ വി.ആര് വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.പത്തനംതിട്ട, ഇടുക്കി, എറണാകുളം (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
വയനാട് ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 27) ജില്ലാ കളക്റ്റര്‍ ഡി. ആര് മേഘശ്രീ അവധി പ്രഖ്യാപിച്ചു. മദ്രസ്സകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അവധി ബാധകമല്ല. പുഴകളിലും തോടുകളിലും പാടങ്ങളിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ മീന്‍ പിടിക്കുന്നതിനോ കുളിക്കുന്നതിനോ നീന്തുന്നതിനോ ഇറങ്ങരുതെന്ന് ജില്ലാ കളക്റ്റര്‍ അറിയിച്ചു.


