തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍. ‘എന്നിട്ട് എല്ലാം ശരിയായോ? ‘ എന്ന ചോദ്യം ഉന്നയിക്കുന്ന പോസ്റ്ററുകളാണ് തലസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യക്ഷപ്പെട്ടത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സര്‍ക്കാര്‍ തലത്തില്‍ വിപുലമായി ആചരിക്കാനുള്ള നീക്കത്തിനിടെയാണ് പ്രതിഷേധം.
‘വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി, സംസ്ഥാനം തകര്‍ത്തു’ തുടങ്ങിയ വാചകങ്ങളും പോസ്റ്ററുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളും ചില പോസ്റ്ററുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തായി പ്രത്യക്ഷപ്പെട്ടിട്ടുള്ള പോസ്റ്ററിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Comments


