കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് ഷിഹാസ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരിരുന്നു.
അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.


