തൃശൂരില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്. ഈ മാസം 26ന് നടക്കാനിരിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേര്‍പ്പെടുത്തിയത്. രാജ്ഭവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഷിക സര്‍വകലാശാല.
ഈ മാസം 26ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശൂര്‍ പുഴക്കല്‍ ഹയാത്ത് റീജന്‍സിയിലാണ് ബിരുദധാന ചടങ്ങ്.
Comments


