നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്തിന് വലിയ ലീഡ്. യുഡിഎഫ് 11,000 ലീഡ് പിന്നിട്ടു. ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയന് സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
അതിശക്തമായ ഭരണ വിരുദ്ധ വികാരം അലയടിച്ചുവെന്ന് സണ്ണി ജോസഫ്. കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ആയിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.
Comments


