നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പതാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ ലീഡ് നില 7000 കടന്നു. 7261 ലീഡിനു മുന്നിലാണ് ആര്യാടന് ഷൗക്കത്ത് നില്‍ക്കുന്നത്. കൗണ്ടിങ് സെന്ററിന് പുറത്ത് യുഡിഫ്, ലീഗ് പ്രവര്‍ത്തകരുടെ വലിയ ആവേശമാണ് ദൃശ്യമാകുന്നത്.
ആദ്യ റൗണ്ടില്‍ തന്നെ യുഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.
തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാല്‍ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്.
Comments


