സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.
എവണ്‍ 153 (ഡല്‍ഹി-വിയന്ന), എവണ്‍ 915 (ഡല്‍ഹി-ദുബായ്), എവണ്‍ 143 (ഡല്‍ഹി-പാരീസ്), എവണ്‍ 170 (ലണ്ടന്‍-അമൃത്സര്‍) എന്നിവയ്ക്ക് പുറമെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എവണ്‍ 159 നമ്പര്‍ വിമാനവും ഇന്ന് റദ്ദാക്കിയിരുന്നു. അപകടത്തില്‍പ്പെട്ട എവണ്‍ 171 എന്ന നമ്പറിന് പകരമാണ് ഇതെ സര്‍വീസിന് എവണ്‍ 159 എന്ന നമ്പര്‍ നല്‍കിയത്. ഇവയെല്ലാം തന്നെ ബോയിങ് നിര്‍മിത 7878 ഡ്രീംലൈനര്‍ വിമാനങ്ങളാണ്.
എന്നാല്‍ അധിക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയര്‍ സ്പേസിലെ തിരക്കും കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്നും, അല്ലാതെ സാങ്കേതിക തകരാര്‍ കാരണമല്ലെന്നുമാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.


