റിയാദ്: ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ജിസിസി അടിയന്തര മാനേജ്മെന്റ് സെന്റര്‍ പ്രവര്‍ത്തനക്ഷമമായി. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതെങ്കിലും ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഉള്‍പ്പെടെ,സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേഖല നേരിടേണ്ടിവരുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു.
പരിസ്ഥിതി,സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍,വിതരണ ശൃംഖലകളിലെ തടസങ്ങള്‍,വ്യാപാരത്തിന്റെയും ഊര്‍ജത്തിന്റെയും ചലനം,സുപ്രധാന ജലപാതകളുടെ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ സാമ്പത്തിക മേഖലകളിലെ പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അടിയന്തര കേന്ദ്രം ആരംഭിച്ചത്.
Comments


