വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന് (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.
ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.


