സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂള്‍ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും. ഇതോടെ 8 മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതല്‍ 10 വരെ ക്ലാസുകളില്‍ 9.45 മുതല്‍ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകള്‍ നിലനിര്‍ത്തിയാണ് പുതിയ സമയമാറ്റം നിലവില്‍ വരുന്നത്.
അതേസമയം സമസ്ത എതിര്‍പ്പ് അറിയിച്ചെങ്കിലും പരാതി ലഭിച്ചാല്‍ ചര്‍ച്ചയാകാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
സമയമാറ്റം നടപ്പാക്കുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.
Comments


