പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരന് രതീഷ്, ഡിഎന്‍എ പരിശോധനക്കായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. രാത്രി 9.30ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് പോവുക.
അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജ് രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നാലുടന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും തുടങ്ങി. അഹമ്മദാബാദിലെ സ്പെഷ്യല്‍ ഓഫീസറുമായി ജില്ലാ കലക്ടര്‍ സംസാരിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണിയും കോന്നി എംഎല്‍എ കെ.യു ജെനീഷ് കുമാറും യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും രഞ്ജിതയുടെ വീട് സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.


