നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. നിലമ്പൂരിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ച അദ്ദേഹം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിവിധ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളും സന്ദര്‍ശിച്ചു.
ചുങ്കത്തറ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ എംപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള അഡ്വ ഷാനിമോള്‍ ഉസ്മാന് പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. എടക്കര പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച എംപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന മുസ്ലിംലീഗ് നേതാവ് കുറുക്കോളി മൊയ്തീന് എംഎല്‍എ, കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ ജോണ്സണ് എബ്രഹാം, അനില്‍ അക്കര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തി.
വഴിക്കടവ് പഞ്ചായത്തിലെ മരുത മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ച സുരേഷ് എംപി തെരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ എംപി ടി എന്‍ പ്രതാപന്, ഷംസുദ്ദീന് എംഎല്‍എ,എ എ ഷുക്കൂര്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരോടൊപ്പം ടൗണിലെ വോട്ടര്‍മാരെ നേരില്‍ കാണുകയും ആര്യാടന് ഷൗക്കത്തിനായി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വഴിക്കടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും എംപി സന്ദര്‍ശിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പരാജയഭീതി പൂണ്ട ഇടതുപക്ഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി സ്ഥാനാര്‍ത്ഥിക്കും കോണ്‍ഗ്രസിന് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും എംപി വിമര്‍ശിച്ചു. ഒമ്പതാം വര്‍ഷത്തിലെ പിണറായി വിജയന് സര്‍ക്കാരിന്റെയും പതിനൊന്നാം വര്‍ഷത്തിലെ മോഡി സര്‍ക്കാരിന്റെയും ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പ്രചരണ അവലോകനയോഗങ്ങള്‍ക്കുശേഷം പ്രതികരിച്ചു.


