രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.
ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.


