കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
Comments


