ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞ് യുവാവിന്റെ അധിക്രമം. സംഭവത്തില്‍ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു. തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നും മാളയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ താക്കോലാണ് മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപത്ത് വെച്ച് യുവാവ് ഊരിയെറിഞ്ഞത്. സംഭവ ശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവാവ് മാള ഡിപ്പോയില്‍ എത്തിയെങ്കിലും ജീവനക്കാര്‍ മാപ്പ് നിഷേധിച്ചു.
Comments


