ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്‍ന്ന്, നടന് കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.
Comments


