ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സിപിഐ. സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിന്‍വലിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പോസ്റ്റര്‍ പിന്‍വലിച്ചു.
രാജ് ഭവനിലെ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന നിര്‍ബന്ധം ആക്കിയതിനെതിരെ എ.ഐ.വൈ.എഫ് ഇന്ന് രാജ് ഭവന് മാര്‍ച്ച് നടത്താനിരിക്കെയാണ് പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം സിപിഐ ഉള്‍പ്പെടുത്തിയത്. ഇന്ന 3 ന് നടക്കാനിരിക്കുന്ന മാര്‍ച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്യുക.
Comments


