പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതാണെങ്കില്‍ ഡിജിപിന്‍ ഒരു നിശ്ചിത പ്രദേശത്തെയായിരിക്കും സൂചിപ്പിക്കുക. ഇത് വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കും.
വ്യക്തികള്‍ക്ക് അവരുടെ ഭവനങ്ങളുടെയും വസ്തുവിന്റെയും കൃത്യമായ സ്ഥാനം എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം. ഇതിനുവേണ്ടി പ്രത്യേകം വെബ്സൈറ്റും സര്‍ക്കാര്‍ രൂപികരിച്ചിട്ടുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടുകൂടി പേസ്റ്റല്‍ സര്‍വീസ്, കൊറിയറുകള്‍ തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, പോലീസ് എന്നിവരുടെ സേവനങ്ങള്‍ വരെ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കും.
കൂടാതെ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ വഴിയുള്ള ഷോപ്പിംഗ് ചെയുന്നവര്‍ക്കും ഡിജിപിന്‍ ഉപയോഗപ്രദമാകും. പുതിയ സംവിധാനത്തിലൂടെ തപാല്‍ സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുമെന്നും ഇതിനായി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കില്ലെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കി. പത്ത് ഡിജിറ്റുള്ള ആല്‍ഫന്യുമറിക്ക് കോഡാണ് ഡിജിപിനായി ഉപയോഗിക്കുന്നത്.
ഐഐടി ഹൈദരാബാദ്, എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നിവയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ഡിജിപിന്‍ വികസിപ്പിച്ചിരിക്കുന്നത്.
തപാല്‍ വകുപ്പ്് പൂര്‍ണ്ണമായും ഡിജിറ്റലായി മാറുന്നതിന്റെ മുന്നോടിയായി ആണ് പുതിയ തീരുമാനം.


