അനശ്വര രാജന് നായികയായി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസന സമേതം ബന്ധുമിത്രാദികള്‍ ജൂണ്‍ 13ന് തിയറ്ററുകളിലേക്കെത്തുകയാണ്. ‘വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു. അതോടൊപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ സിനിമ ഒരു കളര്‍ ഫുള്‍ എന്റര്‍ടൈനറാണെന്ന അഭിപ്രായമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നടന് ബൈജു സന്തോഷിന്റെ ക്യാരക്ടര്‍ പോസ്റ്റാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ബൈജു ചെയ്യുന്നത്. മരണ വീട്ടിലെ മെയിന്‍ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിലെ ബൈജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായ ബൈജു 1981ല്‍ മണിയന് പിള്ള അഥവാ മണിയന് പിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം അദ്ദേഹം 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതലും സ്വഭാവ വേഷങ്ങളും ഹാസ്യ വേഷങ്ങളും ചെയ്ത ബൈജു സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയും വഴിയാണ് ശ്രദ്ധേയനായി മാറുന്നത്. പത്ത് വയസ്സുള്ളപ്പോള്‍ തന്നെ സിനിമ ലോകത്തിലെത്തിയ ബൈജു ദിനരാത്രങ്ങള്‍ (1988), ന്യൂസ് ഇന്‍ (1989), കോട്ടയം കുഞ്ഞച്ചന് (1990), ഡിക്റ്റക്ടീവ് (2007), ഏഞ്ചല്‍ ജോണ്‍ (2009), സ്റ്റൈല്‍ (2016) തുടങ്ങിയ സിനിമകളിലെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് കരിയറിലെ വഴിത്തിരിവ് ലഭിച്ചത്. എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ സ്റ്റീഫന്‍ അച്ചായന്റെ വേഷം നിരൂപക പ്രശംസയും നേടിയിരുന്നു. ലൂസിഫര്‍, പട്ടാഭിരാമന്, ഹാപ്പി സര്‍ദാര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ 2019 ലെ റിലീസുകള്‍. 2020ല്‍, മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന സിനിമയിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി. 2025ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായ എമ്പുരാനിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഇനിയേറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള വ്യസനസമേതം ബന്ധുമിത്രാദികളിലെ ആദ്ദേഹത്തിന്റെ വേഷത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രൊമോ ഗാനവും ആദ്യ ഗാനവുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. അനശ്വര രാജന്, മല്ലിക സുകുമാരന്‍ ,ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന് ജ്യോതിര്‍, നോബി, അരുണ്‍ കുമാര്‍, അശ്വതി ചന്ദ് കിഷോര്‍ എന്നിവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങള്‍.
ഛായാഗ്രഹണം- റഹീം അബൂബക്കര്‍, എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- അങ്കിത് മേനോന്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈന്‍ പ്രൊഡ്യൂസഴ്സ്- അജിത് കുമാര്‍ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, ക്രീയേറ്റീവ് ഡയറക്ടര്‍- സജി സബാന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവന് അബ്ദുള്‍ ബഷീര്‍, ഗാനരചന- മനു മന്‍ജിത്, വിനായക് ശശികുമാര്‍, ബ്ലാക്ക്, സുശാന്ത് സുധാകരന്, സൗണ്ട് ഡിസൈന്‍- അരുണ്‍ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതന്‍, പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ വി, പ്രൊഡക്ഷന്‍ മാനേജര്‍- സുജിത് ഡാന്‍, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റില്‍സ്- ശ്രീക്കുട്ടന് എ എം, ടൈറ്റില്‍ ഡിസൈന്‍- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്സ്.


