ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.
Comments


