മലപ്പുറത്തെ കുറിച്ച് ആര്‍എസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയാന്‍ ശ്രമം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ആര്‍എസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന തരത്തില്‍ മലപ്പുറം വിരുദ്ധ നിലപാടുകള്‍ സിപിഎം നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്നതായി സന്ദീപ് വാര്യര്‍ പറഞ്ഞു. നിലമ്പൂരില്‍ ഇതെല്ലാം ചര്‍ച്ചാവിഷയമാകുമെന്നും മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കൊടിയ വര്‍ഗീയ വിഷലിപ്തമായ പ്രചാരണങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി മുഖ്യമന്ത്രി നേരിട്ട് നടത്തിയെന്നും സന്ദീപ് പറഞ്ഞു. നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.


