ഇടുക്കി അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന് തുടരാന്‍ തീരുമാനമായി. ടി.സി വാങ്ങിയ വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് തിരികെയെത്തിക്കും.
അതേസമയം അടിമാലി സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചതില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. അന്വേഷണത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി.
ഒരു മുന്നറിയിപ്പും നല്‍കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കള്‍ അടിമാലി ഗവ.ഹൈസ്കൂളില്‍ പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചെങ്കിലും സ്കൂള്‍ തുറക്കുന്ന ദിവസമാണ് രക്ഷിതാക്കളെ അറിയിച്ചതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.
Comments


