ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ മൂന്നാം ദിനം കണ്ടെത്തി. കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കരകവിഞ്ഞൊഴുകിയ പാലം കടക്കുന്നതിനിടെ കാനായി വണ്ണാത്തിപ്പുഴയില്‍ കാര്‍ ഒഴുകിപ്പോയത്. തുടര്‍ന്ന് ജലനിരപ്പ് താഴ്ന്നപ്പോഴാണ് കാര്‍ കണ്ടത്തിയത്. വടംകെട്ടിയും മറ്റും കാര്‍ കരക്കെടുത്തു.
കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശികളായ ഹുസൈന്, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments


