വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗസ്സന്‍ നിവാസികളെ കൊന്നൊടുക്കി ഇസ്രാഈല്‍ സൈന്യം. ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 39 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 220- ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന് മെഡിക്കല്‍ റിലീഫ് സൊസൈറ്റി അറിയിച്ചു.
ഇസ്രാഈല്‍ സൈന്യം നെറ്റ്സാരിം ഇടനാഴിയിലെ മറ്റൊരു ജിഎച്ച്എഫ് സഹായ വിതരണ കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയില്‍ ആയിരങ്ങള്‍ ഭക്ഷണം ലഭിക്കാതെ വലയുകയാണ്. ഇസ്രാഈല്‍ സൈനിക മേല്‍നോട്ടത്തില്‍ ഗസ്സയില്‍ മൂന്നാമത് താല്‍ക്കാലിക ഭക്ഷ്യവിതരണ കേന്ദ്രം തുടങ്ങിയെങ്കിലും രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമായില്ല.
Comments


