കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Comments


