കണ്ണൂരിലെ ചിറയ്ക്കല്‍ കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല. പകരം രണ്ട് സ്റ്റേഷനുകളും ഹാള്‍ട്ട് സ്റ്റേഷനുകളാക്കാന്‍ നീക്കം. സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെയ് 25 ഓടെ നിര്‍ത്തും എന്നായിരുന്നു നേരത്തെ റെയില്‍വെ പ്രഖ്യാപിച്ചിരുന്നത്. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഈ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റെയില്‍വെ നല്കിയ വിശദീകരണം. റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കാനും ധാരണയായിരുന്നു. റെയില്‍വെയുടെ തീരുമാനം പുനഃപരിശോധിക്കണം എന്ന് സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേഷനുകള്‍ ഇല്ലാതായാല്‍ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാര്‍ പ്രയാസത്തിലാകുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തില്‍ മന്ത്രി മന്ത്രി വി അബ്ദുറഹിമാന് ചൂണ്ടിക്കാട്ടിയിരുന്നു. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചെറിയ സ്റ്റേഷനുകള്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര നയത്തിന്റെയും കേരളത്തോടുള്ള റെയില്‍വേ അവഗണനയുടെയും ഭാഗമാണ് അടച്ചുപൂട്ടല്‍. റെയില്‍വേയ്ക്ക് നല്ല പങ്ക് വരുമാനം നല്കുന്ന സംസ്ഥാനത്തിന് പുതിയ പാതകളോ, ട്രെയിനുകളോ അനുവദിക്കാത്ത റെയില്‍വേ നിലവിലെ സൗകര്യങ്ങള്‍ വ്യാപകമായി വെട്ടികുറയ്ക്കുകയുമാണ്. രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഈ സ്റ്റേഷനുകള്‍ നിലനിര്‍ത്തുകയും ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയുമാണ് വേണ്ടതെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.


