ജാര്‍ഖണ്ഡില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷന് പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാന്‍ ആണ് കൊല്ലപ്പെട്ടത്.
തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതേഷ് യാദവിന് ഏറ്റുമുട്ടലില്‍ പരുക്ക് പറ്റിയതായി സേന അറിയിച്ചു. നിതേഷ് യാദവിന്റെ നേതൃത്വത്തിലായിരുന്നു സംഘം. ഇവരില്‍ നിന്നും ആയുധ ശേഖരങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകിയായിരുന്നു ഏറ്റുമുട്ടല്‍.
പാലാമു പൊലീസും സി ആര് പി എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് കമാന്‍ഡറെ വധിച്ചത്. ദൗന വനമേഖലയില്‍ ഉണ്ടായ ഏറ്റു മുട്ടലില്‍ ആണ് കൊല്ലപ്പെട്ടത് എന്ന് പാലാമു ഡി ഐ ജി വൈ എസ് രമേഷ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് കുന്ദന്‍ ഖേര്‍വാറിനെ അറസ്റ്റ് ചെയ്തു.
Comments


