കാലവര്‍ഷത്തോടനുബന്ധിച്ച് മുംബൈയിലും രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മുംബൈ, താനേ, പാല്‍ഗര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മഴ ശക്തമായതോടെ മുംബൈയിലേക്കുള്ള വിമാനങ്ങള്‍ വൈകിയേക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
അതേസമയം 12 ദിവസം നേരത്തെയാണ് മുംബൈയില്‍ കാലവര്‍ഷം എത്തിയത്. മുംബൈയില്‍ അപകടാവസ്ഥയിലുള്ള 96 കെട്ടിടങ്ങള്‍ കണ്ടെത്തിയെന്നും 3000ത്തിലേറെ ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെന്നും കോര്പ്പറേഷന് അറിയിച്ചു. മുംബൈയില്‍ കോര്പ്പറേഷന് കണ്ട്രോള് റൂം തുറന്നു.
ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments


