നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ടെന്നും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം അന്‍വര്‍ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിലമ്പൂരില്‍ മികച്ച വിജയം നേടുമെന്ന് അടൂര്‍ പ്രകാശും പറഞ്ഞു.
ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ആര്യാടന് ഷൗക്കത്ത് അറിയിച്ചു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ ദിവസം നിശ്ചയിച്ചതു മുതല്‍ യുഡിഎഫില്‍ ആവേശം കനത്തിരിക്കുകയാണ്. ഇന്ന് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ സ്ഥാനാര്‍ത്ഥിയെ വെച്ചുള്ള പ്രചാരണത്തിന് യുഡിഎഫ് തുടക്കമിടും.


