സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനമായത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ ഒരു പാസഞ്ചര്‍ ട്രെയിനുകളും ഈ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല.
ഇന്ന് രാത്രി 7.45ഓടെ ചിറക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അവസാന ട്രെയിന്‍ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവര്‍ത്തനം നിര്‍ത്തും. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഈ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റെയില്‍വെ നല്കുന്ന വിശദീകരണം. ഈ റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കുമെന്നാണ് വിവരം.
Comments


