കൊച്ചി തീരത്തിനടുത്ത് കടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകാം എന്ന് വിലയിരുത്തല്‍. മൂന്ന് കിലോമീറ്റര്‍ വേഗത്തിലാണ് ഇത് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കണ്ടെയ്നറുകള്‍ അടിയാന് കൂടുതല്‍ സാധ്യത ആലപ്പുഴ തീരത്താണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ ഇന്നലെയാണ് അപകടത്തില്‍പെട്ടത്. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് പൂര്‍ണമായും മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെയോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. കടലില്‍ വീണ കണ്ടെയ്നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞിരുന്നു.


