കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന് ശേഖര്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയില്‍. പരാതിക്കാരന് ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. അതേസമയം പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ് പി പി എസ് ശശിധരന് പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥനെ നോട്ടീസ് നല്കി വിളിപ്പിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും പരാതിക്കാരന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥന് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഒന്നാം പ്രതിയെ വിളിപ്പിക്കുമെന്ന് വിജിലന്‍സ് എസ് പി പറഞ്ഞു.
ഇതിനിടെ 30 ലക്ഷം രൂപ അഡ്വവാന്‍സായി നല്കിയാല് കേസെടുക്കാം എന്ന് പരാതിക്കാരനും കേസിലെ രണ്ടാംപ്രതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
ജാമ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കേസിലെ പ്രതികളായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഏഴുദിവസം തുടര്‍ച്ചയായി ഹാജരാവാനാണ് നിര്‍ദ്ദേശം.


